ETV Bharat / state

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ - കോമൺ ലോ അഡ്‌മിഷൻ ടെസറ്റ്

കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍

രാഹുൽ ഗാന്ധി  ഗാന്ധി പ്രതിമ  Rahul Gandhi  Gandhi statue  കോമൺ ലോ അഡ്‌മിഷൻ ടെസറ്റ്  common law admission test
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ; മാനന്തവാടിയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു
author img

By

Published : Aug 16, 2021, 8:10 PM IST

വയനാട് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ. തിങ്കളാഴ്‌ച മാനന്തവാടിയിൽ ഗാന്ധി പാർക്കില്‍ മഹാത്മാവിന്‍റെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.

ഗാന്ധി പ്രതിമ ദേശീയതയുടെ പ്രതിരൂപമാണെന്നും അത് കാണുമ്പോൾ അദ്ദേഹത്തെ മാത്രമല്ല, രാജ്യത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് ഓർമ വരുന്നതെന്നും രാഹുൽ പറഞ്ഞു.

ചടങ്ങിന് മുൻപ് കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് യോഗ്യത നേടിയ ആദിവാസി വിദ്യാർഥികളുടെ ഒപ്പമാണ് രാഹുൽ ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ

സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുമ്പോഴും കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് പാസായ വിദ്യാർഥികളെ രാഹുൽ അഭിനന്ദിച്ചു. ശേഷം പൊൻകുഴി-കാട്ടുനായ്ക്കർ കോളനി സന്ദർശിച്ച രാഹുൽ ഇവിടുത്തെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

Also Read: ലൈംഗികാധിക്ഷേപ പരാതി ; ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം

ചൊവ്വാഴ്‌ച രാവിലെ കലക്‌ടറേറ്റിൽ ജില്ല ഭരണകൂട പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.