മംഗ്ലൂർ/ഉത്തരാഖണ്ഡ്: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെയും, സിബിഐയുടെയും സമ്മർദത്തിന് വഴങ്ങുന്നില്ല എന്നതാണ് 'രാഹുൽ കേൾക്കുന്നില്ല' എന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ദേശിച്ചതെന്ന് രാഹുൽ ഗാന്ധി. ഒരു വാർത്ത ഏജൻസിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'രാഹുൽ കേൾക്കുന്നില്ല' എന്ന പരാമര്‍ശം നടത്തിയത്.
'രാഹുൽ കേൾക്കുന്നില്ല'. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസിലായോ? ഇഡിയുടെയും സിബിഐയുടെയും സമ്മർദങ്ങൾക്ക് രാഹുൽ വഴങ്ങുന്നില്ല എന്നതാണ്. അദ്ദേഹത്തെ ഞാൻ എന്തിന് കേൾക്കണം? രാഹുൽ ചോദിച്ചു.
ALSO READ: മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി
കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ കടുത്ത പരാമർശമായി മോദി രംഗത്തെത്തിയത്. രാഹുൽ പാർലമെന്‍റിൽ വരാറില്ലെന്നും ആര് പറയുന്നതും കേൾക്കാറില്ലെന്നുമായിരുന്നു മോദിയുടെ പരാമർശം. രാഹുലിനെ പാർലമെന്‍റിൽ കാണാറില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും ആരോപിച്ചിരുന്നു.