വയനാട്: മാനന്തവാടിയിലെ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമെന്ന് പരാതി. നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്റ്റലില്‍ സജ്ജീകരിച്ച ചികിത്സാകേന്ദ്രത്തിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്യുന്നുവെന്ന് പരാതി ഉയരുന്നത്.
നിലവില്‍ 90ലധികം രോഗികളുള്ള ചികിത്സാകേന്ദ്രത്തില്‍ പലപ്പോഴും മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ചോറിന് ആവശ്യമായ കറി പോലും ലഭിക്കില്ലെന്നുമാണ് രോഗികള്‍ പറയുന്നത്. മൂന്ന് ഗര്‍ഭിണികളും നാല് ചെറിയ കുട്ടികളും സെന്‍ററിലുണ്ട്. ഇവര്‍ക്ക് പോലും കൃത്യമായോ ഭക്ഷ്യയോഗ്യമായതോ ആയ ഭക്ഷണം ലഭിക്കുന്നില്ല.
ഭക്ഷണത്തിന്‍റെ ചുമതല എടവക പഞ്ചായത്ത് ഏൽപിച്ചിരിക്കുന്നത് സ്വകാര്യ വ്യക്തിക്കാണ്. എന്നാൽ, ആരോഗ്യവകുപ്പ് നിർദേശിച്ച പ്രകാരമുള്ള ഭക്ഷണം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രോഗികൾ ആരോഗ്യ വകുപ്പിന് പരാതി നൽകി. ഭക്ഷ്യയോഗ്യമായ ആഹാരം ലഭ്യമാക്കണമെന്ന ആവശ്യവുമായി രോഗികൾ ഭക്ഷണം ബഹിഷ്‌കരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതർ എത്തി നല്ല ഭക്ഷണം നൽകുമെന്ന് അറിയിച്ചു.