ETV Bharat / state

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി

തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്‌പകൾ അനുവദിച്ച് കോടികൾ തട്ടി എന്നതാണ് പുൽപ്പള്ളി സഹകരണ ബാങ്ക് കേസ്

Pulpally Co operative Bank Fraud  Bank Fraud  Court rejected bail of KK Abraham  KK Abraham  Pulpally  KPCC General Secretary  KPCC  KPCC General Secretary KK Abraham  പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്ക് തട്ടിപ്പ്  പുൽപ്പള്ളി  കെപിസിസി ജനറൽ സെക്രട്ടറി  കെപിസിസി  കെ കെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ  ജാമ്യാപേക്ഷ കോടതി തള്ളി  തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്‌പകൾ  ബിനാമി വായ്‌പകൾ  ബാങ്ക് തട്ടിപ്പ്  ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി  ബത്തേരി
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
author img

By

Published : Jun 1, 2023, 3:12 PM IST

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് എബ്രഹാമിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി രമാദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

തട്ടിപ്പ് ഇങ്ങനെ: തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്‌പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കെകെ എബ്രഹാമാണ് ഒന്നാം പ്രതി. തട്ടിപ്പിനിരയായ ഡാനിയലിന്‍റെ പരാതിയിലാണ് കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിനേയും മുൻ ബാങ്ക് സെക്രട്ടറി രമാദേവിയേയും പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. എബ്രഹാമിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും വഞ്ചനാകുറ്റവും ചുമത്തിയാണ് ഇന്നലെ രാത്രി (മെയ്‌ 31) അറസ്‌റ്റ് ചെയ്‌തത്.

ഹൃദ്രോഗത്തിന് ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കെകെ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നെങ്കിലും വ്യാഴാഴ്‌ച തിരിച്ചെത്തിച്ചു. കോടികളുടെ വായ്‌പ തട്ടിപ്പിൽ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും നാല് വർഷമായി വിജിലൻസ് ഇവർക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. പ്രതിഷേധങ്ങൾ ഉയർന്നതോടെ നടപടികൾ വേഗത്തിലാക്കുമെന്ന് വിജിലൻസ് അറിയിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ.

പ്രതിഷേധം കടുപ്പിച്ച് സമരസമിതി: പുൽപ്പള്ളി വായ്‌പ തട്ടിപ്പിനിരയായ കർഷകന്‍ രാജേന്ദ്രൻ നായരുടെ മരണത്തിൽ വയനാട്ടിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. ഇതിന്‍റെ ഭാഗമായി സിപിഎമ്മും ബിജെപിയും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചിരുന്നു. പിന്നാലെ വായ്‌പ തട്ടിപ്പിനിരയായവരുടെ സമര സമിതി രാജേന്ദ്രന്‍റെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇവിടെ നിന്ന് കെകെ എബ്രഹാമിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. രാജേന്ദ്രന്‍റെ കുടുംബത്തിലെ ഒരാൾക്ക് ബാങ്കിൽ ജോലിയും സർക്കാർ ധനസഹായവും പ്രഖ്യാപിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ബത്തേരി തഹസിൽദാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്.

Also Read:പാലക്കാട് ബാങ്കില്‍ നിന്ന് 30 ലക്ഷം തട്ടിയ ബിഹാര്‍ സ്വദേശിയെ നേപ്പാൾ അതിർത്തിയില്‍ നിന്ന് പിടികൂടി

നിര്‍ദേശവുമായി പ്രതിപക്ഷം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും അടുത്തിടെ രംഗത്തെത്തിയിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്നുവന്നാല്‍ പണം നിക്ഷേപിച്ചവര്‍ അത് കൂട്ടമായി പിന്‍വലിക്കുമെന്നും ഇത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണം. ബാങ്കിലെ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ല. സിപിഎം തൃശൂര്‍ ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Also Read: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിലും ഗുരുതര ക്രമക്കേടുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.