ETV Bharat / state

താമരശ്ശേരി ചുരം ഉടന്‍ പൂര്‍ണ സഞ്ചാരയോഗ്യമാകും - അപകടാവസ്ഥ

വയനാട് കലക്ടർ ഡോ.അദീല അബ്ദുല്ല തിങ്കളാഴ്ച റോഡ് തകർന്ന ഭാഗം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

protestion wall construction at Thamarassery pass will be completed soon.  protestion wall  Thamarassery pass  construction  Road  താമരശ്ശേരി ചുരം ഉടന്‍ പൂര്‍ണ സഞ്ചാരയോഗ്യമാകും  താമരശ്ശേരി ചുരം  ഡോ.അദീല അബ്ദുല്ല  സംരക്ഷണ ഭിത്തി  അപകടാവസ്ഥ  കെഎസ്ആര്‍ടിസി
താമരശ്ശേരി ചുരം ഉടന്‍ പൂര്‍ണ സഞ്ചാരയോഗ്യമാകും
author img

By

Published : Mar 2, 2021, 11:04 AM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സംരക്ഷണ ഭിത്തി നിർമാണ സ്ഥലത്ത് റോഡ് ഇടിഞ്ഞുണ്ടായ അപകടാവസ്ഥ പരിഹരിച്ചു. ഇതോടെ കെഎസ്ആര്‍ടിസി ചെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കഴിയും. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവും പകലും ഒരുപോലെ പ്രവൃത്തി നടത്തി സംരക്ഷണ ഭിത്തിനിർമാണം മുക്കാൽ ഭാഗത്തോളം പൂർത്തിയാക്കി ഉൾഭാഗം മണ്ണിട്ടു നികത്തിയാണ് റോഡിന്‍റെ അപകടാവസ്ഥ പരിഹരിച്ചത്.

രണ്ടു ദിവസത്തിനുള്ളിൽ സംരക്ഷണ ഭിത്തി നിർമാണവും പൂർത്തിയാവും. തുടർന്ന് റോഡ് ടാറിങ് നടത്തി നവീകരിക്കും. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടയിൽ മൂന്നു തവണ റോഡ് ഇടിഞ്ഞതോടെയാണ് കെഎസ്ആർടിസി സർവീസ് ഉൾപ്പെടെ നിർത്തിവച്ചത്.

ചുരത്തിൽ തകരപ്പാടിക്കുമേലെയുള്ള നിർമാണ സ്ഥലത്താണ് കഴിഞ്ഞ മാസം 19ന് റോഡ് ഇടിഞ്ഞത്. വയനാട് കലക്ടർ ഡോ.അദീല അബ്ദുല്ല തിങ്കളാഴ്ച റോഡ് തകർന്ന ഭാഗം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.