വയനാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ വയനാട്ടിൽ നവംബർ 15 വരെ നീട്ടി. നവംബർ ഒന്നു മുതൽ 15 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
ജില്ല കലക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. വിവാഹം, മരണം, രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് ഒഴികെ പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്നും നിർദേശിച്ചിട്ടുണ്ട്.