വയനാട് : രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. രാവിലെ 10 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഹെലികോപ്ടറിൽ മാനന്തവാടിയിൽ എത്തിച്ചേരും. 10.30 ന് മാനന്തവാടിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി. വസന്തകുമാറിന്‍റെ കുടുംബത്തെയും സന്ദർശിക്കും. തുടർന്ന് പുൽപള്ളിയിൽ കർഷക സംഗമത്തിലും നിലമ്പൂരിലും അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ - പ്രിയങ്ക ഗാന്ധി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്.
വയനാട് : രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. രാവിലെ 10 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഹെലികോപ്ടറിൽ മാനന്തവാടിയിൽ എത്തിച്ചേരും. 10.30 ന് മാനന്തവാടിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി. വസന്തകുമാറിന്‍റെ കുടുംബത്തെയും സന്ദർശിക്കും. തുടർന്ന് പുൽപള്ളിയിൽ കർഷക സംഗമത്തിലും നിലമ്പൂരിലും അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
പ്രിയങ്ക ഇന്നു വയനാട്ടിൽ
1 minute
കൽപറ്റ ∙ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 10ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഹെലികോപ്ടറിൽ മാനന്തവാടിയിൽ എത്തിച്ചേരും. 10.30ന് മാനന്തവാടിയിൽ പൊതുസമ്മേളനം. 11.45ന് പുൽപള്ളിയിൽ കർഷകസംഗമത്തിൽ പങ്കെടുക്കും.
1.20ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടിൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച. 2ന് നിലമ്പൂരിലും 3.40ന് അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. രാത്രി വൈത്തിരിയിലെ റിസോർട്ടിൽ തങ്ങുന്ന പ്രിയങ്ക നാളെ തിരിച്ചുപോകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈത്തിരിയിൽ മാവോയിസ്റ്റ് വെടിവയ്പുണ്ടായ സാഹചര്യത്തിൽ കോഴിക്കോട്ടെ റിസോർട്ടിലും പ്രിയങ്കയ്ക്കു താമസസൗകര്യം പരിഗണിക്കുന്നുണ്ട്.
Conclusion: