ETV Bharat / state

വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; കോഴിഫാമിൽ കടുവ എത്തിയതായി നാട്ടുകാർ - വനംവകുപ്പ്

Presence of tiger in Vakery: കൂടല്ലൂരിലെ കോഴി ഫാമിൽ കടുവ എത്തിയതായി നാട്ടുകാർ, സമീപത്ത് കടുവയുടെ കാൽപാടുകൾ. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന്‍റെ 200 മീറ്റർ അകലെയാണ് കോഴി ഫാം.

Presence of tiger in Vakery  Presence of tiger again in Wayanad Vakery  Wayanad tiger attack  കടുവയുടെ സാന്നിധ്യം  കടുവ ആക്രമണം  tiger attack  വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം  കോഴിഫാമിൽ കടുവ എത്തിയതായി നാട്ടുകാർ  tiger in chicken farm  കടുവ കൊലപ്പെടുത്തി  വനംവകുപ്പ്  Forest Department
Presence of tiger in Vakery
author img

By ETV Bharat Kerala Team

Published : Dec 13, 2023, 4:22 PM IST

വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട്: വാകേരി കൂടല്ലൂരിൽ കടുവ വീണ്ടും എത്തിയതായി നാട്ടുകാർ. കൂടല്ലൂരിലെ കോഴി ഫാമിൽ കടുവ എത്തിയതായാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത് (Presence of tiger in Vakery). ഫാമിന്‍റെ രണ്ട് ഭാഗങ്ങൾ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

സമീപത്ത് കടുവയുടെ കാൽപാടുകൾ ഉണ്ടെന്നും, ഇന്നലെ രാത്രി നായ്ക്കൾ കുരച്ചിരുന്നതായും നാട്ടുകാർ പറയുന്നു. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന്‍റെ 200 മീറ്റർ അകലെയാണ് കോഴി ഫാം സ്ഥിതിചെയ്യുന്നത്. പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കാ‌യി ഇന്നും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ ലൊക്കേറ്റ് ചെയ്‌തതായി സൂചന ലഭിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇന്നലെ രാത്രി കോഴി ഫാമിലെത്തിയ കടുവയുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണം: വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടന കോടതിയെ സമീപിച്ചു. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. വിശദമായ പരിശോധന വേണമെന്നും ഡിഎൻഎ പരിശോധന നടത്തണമെന്നും കൃത്യമായ തെളിവുകൾ ശേഖരിക്കാതെയാണ് കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നുമായിരുന്നു ഹർജിയിലെ വാദം.

എന്നാല്‍ ഹർജിക്കാരൻ സ്വന്തം പ്രശസ്‌തിക്കുവേണ്ടി നൽകിയ ഹർജിയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഒരു മനുഷ്യ ജീവനെയാണ് നഷ്‌ടമായത്, അത് എങ്ങനെ വില കുറച്ചു കാണുമെന്നും കോടതി ചോദിച്ചു. തുടർന്ന്‌ ഹർജി പിഴ ചുമത്തി കോടതി തള്ളി. ഇരുപത്തയ്യായിരം രൂപ പിഴ അടയ്ക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം നല്‍കി.

ALSO READ: പ്രശസ്‌തിക്കുവേണ്ടിയോ, കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പിഴ ചുമത്തി തള്ളി

കടുവ ആക്രമണം: വയനാട്ടില്‍ ഈ വർഷം കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെടുന്ന രണ്ടാമത്തെ കർഷകനാണ് പ്രജീഷ്. ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയില്‍ ഡിസംബര്‍ 9 നാണ്‌ കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടത്‌. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം (ഡിസംബര്‍ 12) ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട താലൂക്കിലെ ഹാദി താഴ്വരയ്ക്ക് സമീപം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന്‍റെ അരികില്‍ ആദിവാസി മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു.

ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ താമസിക്കുന്ന ബസവ (54) നെയാണ് കടുവ കൊലപ്പെടുത്തിയത്. ബസവ ഡിസംബര്‍ 10 ന്‌ കരകൗശല വസ്‌തുക്കള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. എത്താതായതോടെ ആശങ്കയിലായ വീട്ടുകാര്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തി കണ്ടെത്താത്തതിനെ തുടര്‍ന്ന്‌ വനംവകുപ്പിനെ വിവരമറിയിച്ച് തെരച്ചില്‍ നടത്തിയപ്പോഴാണ് വനമേഖലയുടെ ഭാഗമായ വീരേശ്വര ഗുഡയില്‍ ബസവന്‍റെ മൃതദേഹം മുഖവും ശരീരത്തിന്‍റെ ചെറിയൊരു ഭാഗവും കണ്ടെത്തിയത്.

ALSO READ: കടുവ കാണാമറയത്ത് തന്നെ: തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.