വയനാട്: ജില്ലയിലെ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളെ പുറത്ത് നിന്ന് ഇറക്കേണ്ടെന്ന് കെ.സി. റോസക്കുട്ടി. വയനാട്ടിലെ സ്ഥാനാർഥിത്വത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കെപിസിസി ഉപാധ്യക്ഷ കൂടിയായ റോസക്കുട്ടി. കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മത്സരിച്ചാൽ മതിയെന്നും ചിലരുടെ പ്രസ്‌താവനകൾ അനവസരത്തിലുള്ളതെന്നും റോസക്കുട്ടി പ്രതികരിച്ചു. മത്സരിക്കാൻ മികച്ച നേതാക്കൾ വയനാട്ടിലുണ്ടെന്നും അവസരം നൽക്കേണ്ടത് അവർക്കാണെന്നും റോസക്കുട്ടി വ്യക്തമാക്കി. കൽപ്പറ്റ മണ്ഡലം ദേശീയ ശ്രദ്ധയിലുള്ളതാണെന്നും ഹൈക്കമാൻഡിൽ പ്രതീക്ഷയുണ്ടെന്നും കെ.സി. റോസക്കുട്ടി കൂട്ടിചേർത്തു.
കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മത്സരിച്ചാൽ മതിയെന്ന് കെ.സി. റോസക്കുട്ടി - കൽപ്പറ്റ യുഡിഎഫ് സ്ഥാനാർഥി
കൽപ്പറ്റ മണ്ഡലം ദേശീയ ശ്രദ്ധയിലുള്ളതാണെന്നും ഹൈക്കമാൻഡിൽ പ്രതീക്ഷയുണ്ടെന്നും കെപിസിസി ഉപാധ്യക്ഷ