വയനാട്: ദേശീയ പാത 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബദൽ പാത നിർദേശിച്ച സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ വയനാട്ടിൽ എല്‍ഡിഎഫ് സമരത്തിനൊരുങ്ങുന്നു.
അടുത്ത വെള്ളിയാഴ്ച എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കല്‍പ്പറ്റയില്‍ പറഞ്ഞു. ദേശീയ പാത ഗതാഗത സംരക്ഷണ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് ഐ.സി ബാലകൃഷ്ണൻ രാജി വെച്ചത് സമരത്തെ തകർക്കാൻ ലക്ഷ്യം വെച്ചാണെന്ന് എല്‍ഡിഎഫ് നേതാക്കൾ ആരോപിച്ചു. വള്ളുവാടി - ചിക്ക ബുർഗ പാതയാണ് എംഎല്‍എ നിര്‍ദേശിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രനയച്ച കത്തിലാണ് ബദൽ പാത നിര്‍ദേശിച്ചത്.