വയനാട്: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ വയനാട് എം.പി. രാഹുൽ ഗാന്ധി വെള്ളിയാഴ്‌ച എത്തും. വ്യാഴാഴ്ച രാത്രി കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധി അവിടെ തങ്ങിയതിന് ശേഷം വെള്ളിയാഴ്‌ച രാവിലെയായിരിക്കും സുൽത്താൻ ബത്തേരിയിൽ എത്തുക. രാവിലെ ഒമ്പത് മുതൽ 9.45 വരെ അദ്ദേഹം ബത്തേരിയിൽ നിരാഹാരം അനുഷ്ഠിക്കുന്നവർക്കൊപ്പം ചെലവഴിക്കും. തുടർന്ന് 10.15ന് കലക്‌ട്രേറ്റിൽ ജില്ലാ വികസന യോഗത്തിൽ പങ്കെടുക്കും.
സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകളാണ് നിരാഹാര പന്തലിൽ എത്തുന്നത്. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിദ്യാർഥികൾ ബത്തേരിയിൽ റാലി നടത്തി. സ്‌കൂൾ-കോളജുകളില്‍ നിന്നായി പതിനായിരത്തോളം വിദ്യാർഥികളാണ് റാലിയിൽ പങ്കെടുത്തത്.