വയനാട്: മുള്ളൻകൊല്ലിയിൽ വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയിൽ. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിന്‍റെ മുൻഭാഗത്തായാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൂന്ന് പെൺമക്കളുണ്ട്. രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ മകളോടൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. മകൾക്ക് അസുഖമായതിനാൽ ഇരുവരും വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയിൽ - old age couple hanged mullankolli
കരുണാകരൻ (80), സുമതി (77) എന്നിവരാണ് മരിച്ചത്