ETV Bharat / state

വയനാട് വന്യജീവി സങ്കേതത്തിൽ 84 ഇനം തുമ്പികൾ - വയനാട് വന്യജീവി സങ്കേതം

വനം വകുപ്പും പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്വർ കൺസർവേഷൻ സൊസൈറ്റിയും ചേർന്നാണ് സർവ്വേ നടത്തിയത്.

Odonata Survey at Wayanad Wildlife Sanctuary  Odonata  വയനാട്  വയനാട് വന്യജീവി സങ്കേതം  ഫേൺസ് നേച്വർ കൺസർവേഷൻ
വയനാട് വന്യജീവി സങ്കേതത്തിൽ തുമ്പി സർവേ
author img

By

Published : Feb 23, 2021, 8:13 PM IST

Updated : Feb 23, 2021, 10:07 PM IST

വയനാട്: വന്യജീവി സങ്കേതത്തിൽ നടത്തിയ തുമ്പി സർവേയിൽ 84 ഇനം തുമ്പികളെ കണ്ടെത്തി. വനം വകുപ്പും പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്വർ കൺസർവേഷൻ സൊസൈറ്റിയും ചേർന്നാണ് സർവ്വേ നടത്തിയത്. 49 ഇനം കല്ലൻ തുമ്പികളെയും 35 ഇനം സൂചി തുമ്പികളെയുമാണ് സർവ്വേയിൽ കണ്ടെത്തിയത്. ഇതിൽ 35 ഇനം കല്ലൻ തുമ്പികളും, 15 ഇനം സൂചി തുമ്പികളും പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളോട് ചേർന്നാണ് പഠനം നടത്തിയത്.

വയനാട് വന്യജീവി സങ്കേതത്തിൽ 84 ഇനം തുമ്പികൾ

33 കുളങ്ങളും, 28 കാട്ടരുവികളും, 12 ചതുപ്പുകളും പഠന വിധേയമാക്കി. ചതുപ്പു വിരിച്ചിറകൻ, ചെറു നീലി തുമ്പി, തുടങ്ങി കേരളത്തിൽ വിരളമായ ഇനങ്ങളെയും സർവ്വെയിൽ കണ്ടെത്തി. വരും വർഷങ്ങളിൽ തുമ്പികളെ കുറിച്ച് കൂടുതൽ പഠനം നടത്താനാണ് വനം വകുപ്പ് തീരുമാനം.

Last Updated : Feb 23, 2021, 10:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.