വയനാട്: വയനാട്ടിൽ ഫീസ് അടക്കാനും യാത്രാക്കൂലിക്കും പണമില്ലാതെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങുന്നു. ജില്ലക്ക് പുറത്ത് അഡ്മിഷൻ കിട്ടിയവരാണ് പണമില്ലാത്തതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്.
ഇത് തിരുനെല്ലിക്കടുത്ത് കാട്ടിക്കുളം കാവുമ്മൂല കോളനിയിലെ ശ്രീജിത്ത്. മാനന്തവാടി നല്ലൂർനാട് പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബിരുദത്തിന് അഡ്മിഷൻ കിട്ടിയെങ്കിലും ഫീസടക്കാൻ പണമില്ലാത്തതിനാൽ പഠനം തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഐഎച്ച്ആർഡി യുടെ കീഴിലുള്ള ഈ കോളേജിൽ 10,000 രൂപയാണ് വാർഷിക ഫീസ്.
ഇക്കൊല്ലം വയനാട് ജില്ലയിലെ 23 വിദ്യാർത്ഥികൾക്ക് എറണാകുളം, കോട്ടയം ജില്ലകളിൽ പ്ലസ് വൺ, ബിരുദ കോഴ്സുകളിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. എന്നാൽ ഇവർക്ക് പുസ്തകം വാങ്ങാനോ, യാത്രാചെലവിനോ സർക്കാർ പണം നൽകിയിട്ടില്ല. താമസിച്ചു പഠിക്കാൻ ഇടം ഇല്ലാത്തതും ജില്ലക്ക് പുറത്ത് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമാണ്.