ETV Bharat / state

'മുട്ടില്‍ മരംമുറിയില്‍ പ്രതി നല്‍കിയ അപേക്ഷ വ്യാജം'; ഫൊറന്‍സിക് കണ്ടെത്തലിനെ ശരിവയ്‌ക്കുന്ന വെളിപ്പെടുത്തലുമായി ഭൂവുടമ - മുട്ടില്‍ മരംമുറി

വയനാട് വാഴവറ്റ വാളംവയല്‍ ഊരിലെ ഭൂവുടമ ബാലനാണ്, പ്രതി റോജി അഗസ്റ്റിന്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന ഫൊറന്‍സിക് കണ്ടെത്തലിനെ ശരിവച്ച് രംഗത്തെത്തിയത്

ഭൂവുടമയായ ബാലന്‍  മുട്ടില്‍ മരംമുറി കേസ്  അപേക്ഷ വ്യാജമാണെന്ന് ഭൂവുടമയായ ബാലന്‍  മുട്ടില്‍ മരംമുറി കേസ് പ്രതി റോജി അഗസ്റ്റിന്‍  മുട്ടില്‍ മരംമുറി കേസ്  Muttil tree felling land owner Vazhavatta balan  Muttil land owner Vazhavatta balan
മുട്ടില്‍ മരംമുറി കേസ്
author img

By

Published : Jul 25, 2023, 4:43 PM IST

ഭൂവുടമ ബാലന്‍ സംസാരിക്കുന്നു

വയനാട്: മുട്ടില്‍ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ഭൂവുടമകളുടെ പേരില്‍ വില്ലേജ് ഓഫിസില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന ഫൊറന്‍സിക് കണ്ടെത്തലിനെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരം മുറിക്കാന്‍ താന്‍ ഒരിടത്തും അപേക്ഷ നല്‍കിയിട്ടില്ലെന്ന് വാഴവറ്റ വാളംവയല്‍ ഊര് സ്വദേശിയും ഭൂവുടമയുമായ ബാലന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. റോജി അഗസ്റ്റിനാണ് എല്ലാ രേഖകളും ശരിയാക്കിയതെന്നും ബാലന്‍ പറഞ്ഞു.

അതേസമയം, അന്വേഷണം കാര്യക്ഷമമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. സൗത്ത് വില്ലേജ് ഓഫിസില്‍ നല്‍കിയ ഏഴ് അപേക്ഷകള്‍ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. ഇത് തയ്യാറാക്കിയത് പ്രതി റോജി അഗസ്റ്റിനാണെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. ഇത് സ്ഥിരീകരിക്കുകയാണ് ഭൂവുടമയായ ബാലന്‍. തന്‍റേയും സഹോദരി വെള്ളച്ചിയുടേയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്‌തമായ ഈട്ടി മരങ്ങള്‍ മുറിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും റോജി അഗസ്റ്റിനാണ് മരത്തിനായി സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

88,000 രൂപ ഇതിന് നല്‍കിയെന്നും തുക കുറവെന്ന് പറഞ്ഞപ്പോള്‍ രേഖകള്‍ ശരിയാക്കാന്‍ ചെലവുണ്ടെന്ന് പറഞ്ഞൊഴിഞ്ഞതായും ബാലന്‍ വ്യക്തമാക്കി. മരംമുറി കേസിലെ നിയമലംഘനങ്ങൾ ശരിവച്ച് മന്ത്രി എകെ ശശീന്ദ്രൻ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. നിയമപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നത്. കേസിൽ വനംവകുപ്പ് മാത്രം കേസെടുത്താൽ ചെറിയ ശിക്ഷ ലഭിക്കുമെന്നത് കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ കൂടി ചുമതല ഏൽപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതികള്‍ക്ക് മരം നല്‍കിയവരിലേറെയും ആദിവാസികളും ചെറുകിട കര്‍ഷകരുമാണ്. കേസ് രണ്ട് വര്‍ഷമായിട്ടും റവന്യൂവകുപ്പ് ലാന്‍ഡ് കേരള ലാൻസ് കൺസെർവൻസി ആക്‌ട്‌ പ്രകാരം നടപടിയെടുക്കാത്തത് വിവാദമായി തുടരുകയാണ്.

മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത്; പ്രസക്‌ത ഭാഗം: ഇന്ന് രാവിലെ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുട്ടില്‍ മരംമുറി കേസിനെക്കുറിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍ വിശദമായി പ്രതികരിച്ചത്. കേസ് വനം വകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നെന്നും അങ്ങനെയായിരുന്നെങ്കില്‍ അവർ 500 രൂപ പിഴയടച്ച്‌ രക്ഷപ്പെടുമായിരുന്നെന്നും വനംമന്ത്രി പറഞ്ഞു. സ്പെഷ്യൽ ഇൻവെസ്റ്റിനേഷൻ ടീം (എസ്‌ഐടി) അന്വേഷിച്ചതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരായി നടപടി സ്വീകരിക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുകയായിരുന്നു. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്‌ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യമാണെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ വിശദമാക്കി.

READ MORE | Muttil Tree Felling case | മുട്ടില്‍ മരംമുറി വനം വകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു : എ കെ ശശീന്ദ്രൻ

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വനം വകുപ്പ് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വനംമന്ത്രിയുടെ പ്രതികരണം. പൊലീസിന്‍റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വനം വകുപ്പ് വ്യക്തത വരുത്തിയത്. പൊലീസിൻ്റെ പ്രത്യേക സംഘം അന്വേഷിക്കുന്നതിനാൽ, വനംവകുപ്പ് കുറ്റപത്രം നൽകേണ്ടതില്ല എന്നാണ് വിലയിരുത്തൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.