വയനാട്: ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് നൽകിയെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ്. നാല് ലക്ഷത്തി അൻപതിനായിരം രൂപ കൽപറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സികെ ശശീന്ദ്രൻ്റെ ഭാര്യക്ക് ജാനു കൈമാറിയതായാണ് ആരോപണം.
മാർച്ച് ഒൻപതിന് സികെ ജാനു നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും പികെ നവാസ് ആരോപിച്ചു. എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ നവാസിൻ്റെ മൊഴി വയനാട് സുൽത്താൻ ബത്തേരി പൊലീസ് രേഖപ്പെടുത്തി.
Also Read: കെ.സുധാകരന്‍റേത് വികടഭാഷയെന്ന് എ. വിജയരാഘവന്‍
ഇയാൾ കൽപറ്റ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ബത്തേരി പൊലീസ് കെ സുരേന്ദ്രനെതിരെയും സികെ ജാനുവിനെതിരെയും കേസെടുത്തത്.