ETV Bharat / state

രാമക്കല്‍മേട്ടില്‍ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊല്ലം സ്വദേശികളായ നാല് യുവാക്കള്‍ രാമക്കല്‍മേട്ടില്‍ കഞ്ചാവ് ശേഖരിക്കുന്നതിനായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിളും ഇടുക്കി ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്ത പരിശോധന നടത്തിയത്.

ഇടുക്കി  Idukki  രാമക്കല്‍മേട്  കഞ്ചാവ്  എക്‌സൈസ്  excise  ganja  Ramakkal medu
വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു
author img

By

Published : Jul 19, 2020, 10:18 PM IST

ഇടുക്കി: രാമക്കല്‍മേട്ടിലൂടെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ തമിഴ്‌നാട്ടിലെ വന മേഖലയിലേക്ക് ഓടി രക്ഷപെട്ടു.

വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു

കൊല്ലം സ്വദേശികളായ നാല് യുവാക്കള്‍ രാമക്കല്‍മേട്ടില്‍ കഞ്ചാവ് ശേഖരിക്കുന്നതിനായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിളും ഇടുക്കി ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്ത പരിശോധന നടത്തിയത്. എക്‌സൈസ് പരിശോധനക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ അതിവേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. എക്‌സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും ബംഗ്ലാദേശ് കോളനിക്ക് സമീപം തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനം ഉപേക്ഷിച്ച് ഇവര്‍ തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നു. നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് അതിര്‍ത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും യുവാക്കളെ കണ്ടത്താനായില്ല.
എന്നാൽ പ്രതികൾ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് രണ്ട് കിലോ 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വാഹനം എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം കല്ലുവാതില്‍ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളുടെ വിവിധ രേഖകള്‍ വാഹനത്തില്‍ നിന്നും ലഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ ടി രഞ്ജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ പ്രമോദ് എം.പി, പ്രിവന്‍റീവ് ഓഫീസർമാരായ ബാലൻ കെആർ, രാജൻ കെഎൻ എന്നിവരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.