ETV Bharat / state

സ്റ്റുഡൻ്റ് ഡോക്‌ടർ കേഡറ്റ്, ഹാംലറ്റ് ആശ പദ്ധതികളുടെ ഉദ്ഘാടനം കെ.കെ ശൈലജ നിർവഹിച്ചു

നിലവിൽ കുട്ടികൾക്കായി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി കുട്ടി ഡോക്‌ടർമാർ എന്ന പദ്ധതി നടപ്പിലാക്കിയത്.

minister kk shylaja inagurate two projects wayanad  student doctor hamlet asha  സ്റ്റുഡൻ്റ് ഡോക്‌ടർ കേഡറ്റ്  ഹാംലറ്റ് ആശ പദ്ധതി  ഉദ്ഘാടനം കെ.കെ ശൈലജ  wayanad  minister kk shylaja
സ്റ്റുഡൻ്റ് ഡോക്‌ടർ കേഡറ്റ്, ഹാംലറ്റ് ആശ പദ്ധതികളുടെ ഉദ്ഘാടനം കെ.കെ ശൈലജ നിർവഹിച്ചു
author img

By

Published : Feb 14, 2021, 8:36 PM IST

വയനാട്: സ്റ്റുഡൻ്റ് ഡോക്‌ടർ കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിൽ മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. പദ്ധതി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കുട്ടികൾക്കായി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി കുട്ടി ഡോക്‌ടർമാർ എന്ന പദ്ധതി നടപ്പിലാക്കിയത്. ഇതോടൊപ്പം ഹാംലറ്റ് ആശ രണ്ടാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലയിലെ ആദിവാസി വിഭാഗത്തിൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ഹാംലറ്റ് ആശ പദ്ധതി ആരംഭിച്ചത്.

സ്റ്റുഡൻ്റ് ഡോക്‌ടർ കേഡറ്റ്, ഹാംലറ്റ് ആശ പദ്ധതികളുടെ ഉദ്ഘാടനം കെ.കെ ശൈലജ നിർവഹിച്ചു

സ്റ്റുഡൻ്റ് ഡോക്‌ടർ കേഡറ്റ് പദ്ധതിയിലൂടെ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പ് വരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മുതിർന്നവർക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടതിൻ്റെ ആവശ്യകത മനസിലാക്കി നൽകാനും കുട്ടി ഡോക്‌ടർമാർക്ക് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിൽ 1882 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയത്. വിദ്യാർഥികൾക്കിടയിൽ നിന്നാണ് താൽപര്യവും കാര്യക്ഷമതയുമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയത്. രാജ്യത്തെ സ്വതന്ത്ര സിവിലിയൻ ബഹുമതിയായ സ്കോച്ച് അവാർഡും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം ഹാംലറ്റ് ആശ പദ്ധതിയിലൂടെ കോളനികളിലെ ഗർഭിണികൾ, നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരുടെ പരിചരണം ആശ പ്രവർത്തകരുടെ സഹായത്തോടെ കാര്യക്ഷമമായി നടത്താൻ സാധിച്ചവെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലയിലെ 241 ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചാണ് ഹാംലറ്റ് ആശ പ്രവർത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.