വയനാട്: വയനാട്ടിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകൾക്കും സ്റ്റോപ് മെമ്മോ നൽകാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. താൽക്കാലികമായാണ് സ്റ്റോപ് മെമ്മോ നൽകുന്നത്. നിയമപരമായ മുഴുവൻ രേഖകളും ഹാജരാക്കുന്നവർക്ക് മാത്രമേ പിന്നീട് പ്രവർത്തനാനുമതി നൽകുകയുള്ളൂ എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രമേഷ് പറഞ്ഞു.
കണ്ണൂർ സ്വദേശിനിയായ ഷഹാന സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടി. ശനിയാഴ്ച രാത്രിയായിരുന്നു കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന മരിച്ചത്. ഷഹാന താമസിച്ചിരുന്ന റെയിൻ ഫോറസ്റ്റ് റിസോർട്ടിന് പഞ്ചായത്ത് ലൈസൻസ് നൽകിയിരുന്നില്ലെന്നും ഓമന രമേഷ് പറഞ്ഞു.