കല്‍പ്പറ്റ: കേരള സർക്കാർ മാവോവാദികൾക്ക് കീഴടങ്ങാനുള്ള നയം ഉണ്ടാക്കിയിട്ടുണ്ടെന്നും കീഴടങ്ങുന്നവരുടെ കുടുംബത്തിന് എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. പൊലീസിന്‍റെ പരാതി പരിഹാര അദാലത്തിന്‍റെ ഭാഗമായി കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു അദ്ദേഹം.
നയം രൂപീകരിച്ചിട്ടും ഇതുവരെ ഒരു മാവോവാദി പോലും സംസ്ഥാനത്ത് കീഴങ്ങിയിട്ടില്ല. പിന്നാക്കാവസ്ഥയിലുള്ള ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കുന്നതിലൂടെ വയനാട്ടിൽ മാവോവാദി സാന്നിധ്യം കുറയ്ക്കാനാണ് ശ്രമമെന്നും ബെഹ്റ പറഞ്ഞു. 70 പരാതികളാണ് ഡിജിപിക്ക് മുന്നില്‍ എത്തിയത്.