വയനാട്: മാനന്തവാടിയിൽ നഗരസഭയുടെ മത്സ്യ-മാംസ മാർക്കറ്റ് പൂട്ടിയിട്ട് ഒരു വർഷം. മാലിന്യസംസ്‌കരണ പ്ലാന്‍റ് ഇല്ലാത്തതിനാൽ സബ് കലക്‌ടറാണ് മാർക്കറ്റ് പൂട്ടാൻ ഉത്തരവിട്ടത്. മാർക്കറ്റ് തുറക്കാത്തതിനാൽ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
മാർക്കറ്റിലെ മലിനജലം വീടുകളിലേക്കും കടകളിലേക്കും മറ്റും ഒഴുകിയെത്തിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ സബ് കലക്‌ടർ മാർക്കറ്റ് പൂട്ടാൻ ഉത്തരവിട്ടത്. മാലിന്യപ്ലാന്‍റിന്‍റെ നിര്‍മാണം ഏകദേശം പൂർത്തിയായെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ലൈസൻസ് കിട്ടിയിട്ടില്ല. മാർക്കറ്റ് തുറക്കാൻ ഇനിയും വൈകിയാൽ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം.