ETV Bharat / state

മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പ്രവർത്തനം പുനരാരംഭിച്ചു - പ്രവർത്തനം പുനരാരംഭിച്ചു

മൂന്ന് പൊലീസുകാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മാസം 14നാണ് സ്റ്റേഷൻ അടച്ചത്. എസ്.പി ആർ ഇളങ്കോ ഔദ്യോഗികമായി സന്ദർശിച്ചതേടെയാണ് സ്റ്റേഷൻ പ്രവർത്തനം വീണ്ടും തുടങ്ങിയത്

Mananthavady  police station  resumed  functioning  മാനന്തവാടി  പൊലീസ് സ്റ്റേഷന്‍  പുനരാരംഭിച്ചു  പ്രവർത്തനം പുനരാരംഭിച്ചു  കല്‍പ്പറ്റ
മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പ്രവർത്തനം പുനരാരംഭിച്ചു
author img

By

Published : May 19, 2020, 5:25 PM IST

കല്‍പ്പറ്റ: മാനന്തവാടി പൊലീസ് സ്റ്റേഷന്‍ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. മൂന്ന് പൊലീസുകാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മാസം 14നാണ് സ്റ്റേഷൻ അടച്ചത്. എസ്.പി ആർ ഇളങ്കോ ഔദ്യോഗികമായി സന്ദർശിച്ചതേടെയാണ് സ്റ്റേഷൻ പ്രവർത്തനം വീണ്ടും തുടങ്ങിയത്. ട്രാഫിക് യൂണിറ്റും, 13 പൊലീസുകാരും, കൽപ്പറ്റയിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, എ.ആര്‍ ക്യാമ്പിലെ നാലുപേരും ബെറ്റാലിയനിലെ 25 പേരുമാണ് സ്റ്റേഷനിൽ ഡ്യൂട്ടിക്കുള്ളത്.

സംസ്ഥാനത്ത് ആദ്യമായി പൊലീസുകാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത് മാനന്തവാടിയിലാണ്. ഇതേ തുടർന്ന് എസ്.പി ഉൾപ്പെടെ 140 പൊലീസുകാർ ക്വാറന്‍റൈനില്‍ ആയിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് ഇന്ന് മുതലാണ് എസ്.പി ജോലിയിൽ പ്രവേശിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.