വയനാട്: കലാ ആസ്വാദകർക്ക് പാരമ്പര്യ അനുഷ്‌ഠാനകലകൾ കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് വയനാട്ടിലെ മാനന്തവാടിയിൽ ടൂറിസം പ്രമോഷൻ കൗൺസിൽ. ഇത്തരം കലകളുടെ സംരക്ഷണമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
മാനന്തവാടി പഴശി പാർക്കിലാണ് 'ഉത്സവം 2020' എന്ന പേരിൽ ടൂറിസം പ്രമോഷൻ കൗൺസിൽ അനുഷ്‌ഠാന കലകളുടെ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. കന്യാർകളി, തോറ്റംപാട്ട്, കളരിപ്പയറ്റ്, കാക്കരശ്ശി നാടകം, പാവകളി, പടയണി തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ ആസ്വദിക്കാം. പ്രദർശനം വെള്ളിയാഴ്‌ച സമാപിക്കും.