വയനാട്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘത്തിലുള്ള ഒരാളെ വനം വകുപ്പ് പിടികൂടി. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കല്ലോണിക്കുന്ന് ഭാഗത്ത് പുള്ളിമാനിനെ വോട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തികൊണ്ടുപോയ സംഘത്തിലെ ടൈറ്റസ് ജോർജിനെയാണ് പാലക്കാട് മുണ്ടൂരില്‍ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും പുള്ളിമാനിന്‍റെ പാകം ചെയ്ത ഇറച്ചി കണ്ടെടുത്തു.
Also read: എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്
സംഘത്തില്‍ ഉള്‍പ്പെട്ട ഇരുളം സ്വദേശികളായ അഞ്ച് പ്രതികള്‍ ഒളിവിലാണ്. സംഘത്തിലെ മറ്റുള്ളവരെ നേരത്തെ പിടികൂടിയിരുന്നു. ഇരുളം, മുണ്ടൂര്‍, നെന്‍മാറ, നെല്ലിയാമ്പതി ഭാഗങ്ങളിലായി മൃഗവേട്ട നടത്തിയതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
സംഘത്തില്‍ ഉള്‍പ്പെട്ട ഇരുളം സ്വദേശികളായ അഞ്ച് പ്രതികള്‍ ഒളിവിലാണ്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ചെതലയം റേഞ്ച് ഓഫിസര്‍ കെ.ജെ ജോസ് പറഞ്ഞു