ETV Bharat / state

രാഹുകാലം മറികടക്കാൻ കച്ചമുറുക്കി ഇടതുമുന്നണി - സി.പി.എം ബൂത്തുതല കണ്‍വെൻഷൻ

സി.പി.എം , സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് വയനാട് ജില്ലയിൽ പ്രത്യേക പ്രവർത്തക കൺവെൻഷൻ നടത്തിയത്. മണ്ഡലം ഉള്‍പെടുന്ന മറ്റു ജില്ലകളിലും ഇത്തരം കൺവെൻഷനുകൾ നടത്തും.

വയനാട് ലോക്‌സഭ മണ്ഡലം
author img

By

Published : Apr 2, 2019, 6:27 PM IST

Updated : Apr 2, 2019, 9:23 PM IST

.

വയനാട് ലോക്‌സഭ മണ്ഡലം

വയനാട് ജില്ലയിലെ കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ കൺവെൻഷനുകളാണ് എല്‍ഡിഎഫ് സംഘടിപ്പിച്ചത്. കല്പറ്റയിൽ നടന്ന കൺവെൻഷനിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. ബൂത്ത് തലത്തിൽ ഇടതുമുന്നണിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി കൺവെൻഷനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ബിജെപിയുടെ നയങ്ങൾക്കൊപ്പം തന്നെ കോൺഗ്രസിന്‍റെ ദേശീയ നയങ്ങളും തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കാനാണ് മുന്നണിയുടെ തീരുമാനം. രാഹുൽ ഗാന്ധിയെ ഭയക്കുന്നില്ല എന്നു പരസ്യമായി പറയുന്നമ്പോഴും, രാഹുലിനെ ശക്തമായി നേരിടാനുള്ള തന്ത്രങ്ങളാണ് ഇടതു നേതാക്കൾ മെനയുന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ നാലും ഇടതു മുന്നണിക്കൊപ്പമാണ്. മുന്നണി അനുഭാവികളുടെ ഒരൊറ്റ വോട്ട് പോലും ചോരാതിരിക്കാനാണ് നേതാക്കളുടെ ശ്രമം. അതേസമയം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ തുഷാർ വെള്ളാപ്പള്ളിയും പ്രചരണം തുടങ്ങി. കല്പറ്റയിൽ റോഡ് ഷോ യോടെയായിരുന്നു പ്രചരണത്തിൻ്റെ തുടക്കം.

Intro:വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടാൻ ഇടതുമുന്നണി അരയും തലയും മുറുക്കി രംഗത്ത്.cpi,cpm സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ പ്രത്യേക പ്രവർത്തക കൺവെൻഷൻ നടത്തി.മണ്ഡലത്തിലെ മറ്റു ജില്ലകളിലും ഇത്തരം കൺവെൻഷനുകൾ നടത്തും.

Body:കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ കൺവെൻഷനുകളാണ് cpiയും cpmഉം സംഘടിപ്പിച്ചത്.കല്പറ്റയിൽ നടന്ന കൺവെൻഷനിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഇല്ലായിരുന്നു.ബൂത്ത് തലത്തിൽ ഇടതുമുന്നണിയുടെ പ്രവർത്തനം ശക്തി പ്പെടുത്താൻ തീരുമാനിച്ചതായി കൺവെൻഷനുശേഷം cpm സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ബിജെപി യുടെ നയങ്ങൾക്കൊപ്പം തന്നെ കോൺഗ്രസിന്റെ ദേശീയ നയങ്ങളും തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കാനാണ് മുന്നണിയുടെ തീരുമാനം. രാഹുലിനെ ഭയക്കുന്നില്ല എന്നു പരസ്യമായി പറയുന്നതിനൊപ്പം തന്നെ രാഹുലിനെ ശക്തമായി നേരിടാനുള്ള തന്ത്രങ്ങളാണ് ഇടതു നേതാക്കൾ മെനയുന്നത്
byte.kodiyeri

Conclusion:വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടും ഇടതു മുന്നണിക്കൊപ്പമാണ്.മുന്നണി അനുഭാവികളുടെ ഒരൊറ്റ വോട്ട് പോലും ചോരാതിരിക്കാനാണ് നേതാക്കളുടെ ശ്രമം. അതേസമയം മണ്ഡലത്തിൽ nda സ്ഥാനാർത്ഥിയായ തുഷാർ വെള്ളാപ്പള്ളി പ്രചരണം തുടങ്ങി. കല്പറ്റയിൽ റോഡ് ഷോ യോടെയായിരുന്നു പ്രചരണത്തിൻ്റെ തുടക്കം.
hold
etv bharat,wayanad
Last Updated : Apr 2, 2019, 9:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.