ETV Bharat / state

വിദ്യാര്‍ഥിയെ കൊണ്ട് കൂവിച്ചു; ടൊവിനോക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

ടൊവിനോ തോമസ് ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസിൽ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവാൻ ടൊവിനോ ആവശ്യപ്പെട്ടിരുന്നു. മാനന്തവാടി മേരി മാതാ കോളജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് സംഭവം

KSU  Tovino Thomas  Tovino Thomas latest news  malayalam film latest news  ടൊവിനോ തോമസ്  ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്.യു  കെ.എസ്.യു
ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്.യു
author img

By

Published : Jan 31, 2020, 11:54 PM IST

Updated : Feb 1, 2020, 1:10 AM IST

വയനാട് : പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ച സിനിമാ താരം ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെഎസ്യു. മാനന്തവാടി മേരി മാതാ കോളജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് സംഭവം. ജില്ലാ കലക്‌ടറും സബ് കലക്‌ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ വ്യത്യസ്‌തമായ ബോധവൽകരണം.

വിദ്യാര്‍ഥിയെ കൊണ്ട് കൂവിച്ചു; ടൊവിനോക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം മാനന്തവാടിയിൽ നടത്തിയ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ടൊവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസിൽ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ കൂവാൻ ടൊവിനോ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവിയപ്പോൾ അത് പോരാതെ നാല് പ്രാവശ്യം കൂവിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. വിദ്യാർഥിയെ മറ്റ് വിദ്യാർഥികളുടെ മുന്നിലും പൊതു ജനമധ്യത്തിലും അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു അറിയിച്ചു.

Intro:.Body:.Conclusion:
Last Updated : Feb 1, 2020, 1:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.