വയനാട്: ജനാധിപത്യത്തിനും മതേതരത്വത്തിനുമൊപ്പം രാജ്യത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയും മോദി സർക്കാർ തകർത്തിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. തങ്ങൾക്കിഷ്ടമില്ലാത്ത വിധി പറയുന്ന ന്യായാധിപൻമാരെ അധികാരം കൊണ്ട് നേരിടുന്ന മുന്നറിയിപ്പാണ് ജസ്റ്റിസ് മുരളീധറെ സ്ഥലം മാറ്റിയതിലൂടെ കേന്ദ്ര സർക്കാർ തരുന്നത്.
ഡൽഹി സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അപലപനീയവും മതനിരപേക്ഷതക്ക് അപമാനവുമാണ്. സർക്കാർ കാഴ്ചക്കാരെപ്പോലെ കയ്യും കെട്ടി നോക്കി നിന്നു. അധികാരികൾ മൗന വ്രതത്തിലായിരുന്നു. വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ് ശ്രമമായിരുന്നു ഡല്‍ഹിയില്‍ നടന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.