ETV Bharat / state

കല്‍പ്പറ്റയില്‍ കാര്‍ താഴ്‌ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു, മൂവരും കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ - പടിഞ്ഞാറത്തറ

കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ ജിസ്‌ന മേരി ജോസഫ്, കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നെളില്‍വീട്ടില്‍ അഡോണ്‍ ബെസ്റ്റി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്

Kalpetta Puzhamudi car accident  students died in car accident at Kalpetta  Kannur native students died in car accident  car accident  കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം  കല്‍പ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു  കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു  കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ്  കണ്ണൂര്‍  ഇരിട്ടി  പടിഞ്ഞാറത്തറ  കല്‍പ്പറ്റ പുഴമുടി
കല്‍പ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം
author img

By

Published : Apr 24, 2023, 6:33 AM IST

Updated : Apr 24, 2023, 7:02 AM IST

വയനാട്: കല്‍പ്പറ്റ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ ജിസ്‌ന മേരി ജോസഫ്, കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നെളില്‍വീട്ടില്‍ അഡോണ്‍ ബെസ്റ്റി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിയോണ എന്ന പെണ്‍കുട്ടിയെ മേപ്പാടി വിംസ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച അഡോണ്‍ ബെസ്റ്റിയുടെ സഹോദരിയാണ് ഡിയോണ.

പൂളക്കുറ്റി വെള്ളകണ്ടിയില്‍ വീട്ടില്‍ സാന്‍ജിയോ ജോസ്, മരിച്ച സ്‌നേഹയുടെ സഹോദരി സോണ എന്നിവര്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്‌പിറ്റലില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഇവര്‍ അബോധാവസ്ഥയില്‍ ആണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടമുണ്ടായത്.

Also Read: കൽപ്പറ്റയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് മരണം

അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലും മരത്തിലും ഇടിച്ച് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം. മരിച്ചവരുടെ മൃതദേഹം ഫാത്തിമ മാതാ ഹോസ്‌പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Apr 24, 2023, 7:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.