ETV Bharat / state

40 വർഷത്തിന്‍റെ സമരപോരാട്ടം; കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ ഭൂമിപ്രശ്‌നത്തിന് പരിഹാരം

author img

By

Published : May 8, 2020, 4:07 PM IST

പിടിച്ചെടുത്ത ഭൂമിയുടെ കമ്പോളവില നൽകി പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം

kanjirathinal family land issue  കാഞ്ഞിരത്തിനാൽ കുടുംബം  വനം വകുപ്പ്  ഭൂമിപ്രശ്‌നം  മാനന്തവാടി തഹസിൽദാർ  കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ  തൊണ്ടർനാട്  കുട്ടനാടൻ കാർഡമം കമ്പനി  റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി  കമ്പോളവില  വയനാട് ഭൂമിപ്രശ്‌നം
40 വർഷത്തിന്‍റെ സമരപോരാട്ടം; കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ പ്രശ്‌നത്തിന് പരിഹാരം

വയനാട്: വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടാൻ അഞ്ച് വർഷത്തോളമായി കലക്‌‌ടറേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ സർക്കാർ നീക്കം. പിടിച്ചെടുത്ത ഭൂമിയുടെ കമ്പോളവില നൽകി പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. ഭൂമി തിരിച്ചുകിട്ടാൻ 40 വർഷമായി പോരാട്ടത്തിലാണ് കാഞ്ഞിരത്തിനാൽ കുടുംബം. 2015 ഓഗസ്റ്റ് 15നാണ് കലക്‌ടറേറ്റിന് മുമ്പിൽ സമരം തുടങ്ങിയത്. വില നിർണയിക്കാൻ മാനന്തവാടി തഹസിൽദാർ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ, വനം വകുപ്പ് പ്രതിനിധി എന്നിവരുൾപ്പെടുന്ന സമിതിയെ രൂപീകരിച്ചു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള നിർദേശങ്ങൾ ജില്ലാ കലക്‌ടർ നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു.

40 വർഷത്തിന്‍റെ സമരപോരാട്ടം; കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ ഭൂമിപ്രശ്‌നത്തിന് പരിഹാരം

പിടിച്ചെടുത്ത ഭൂമിക്ക് പകരം കമ്പോളവില മതിയെന്നാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ ആവശ്യം. ഇതനുസരിച്ച് കമ്പോളവില നിർണയിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയിരുന്നു. 1976ലാണ് തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന്‍റെ ഭൂമി വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് ഏറ്റെടുത്തത്. 1967ൽ കുട്ടനാടൻ കാർഡമം കമ്പനിയിൽ നിന്നാണ് 12 ഏക്കർ ഭൂമി കാഞ്ഞിരത്തിനാൽ കുടുംബം വില കൊടുത്തുവാങ്ങിയത്. നേരത്തെ സ്ഥലം സന്ദർശിച്ച നിയമസഭാ സമിതിയും വനം വകുപ്പിന്‍റെ നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.