ETV Bharat / state

വയനാട്ടിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - റിപ്പോർട്ടർ ടിവി ക്യാമറാമാന് മർദനം

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ

journalist attacked in wayanad  reporter tv journalist attacked  manu damodar attacked  വയനാട്ടിൽ മാധ്യമപ്രവർത്തകന് പാർട്ടിക്കാരുടെ മർധനം  റിപ്പോർട്ടർ ടിവി ക്യാമറാമാന് മർധനം  മനു ദാമോദറിനെ കയ്യേറ്റം ചെയ്‌തു
വയനാട്ടിൽ മാധ്യമപ്രവർത്തകന് നേരെ പാർട്ടിക്കാരുടെ മർധനം
author img

By

Published : Mar 15, 2021, 10:47 PM IST

വയനാട്: പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യുഡിഎഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം. യോഗത്തിൽ ബഹളമുണ്ടാക്കിയ ആളെ കോൺഗ്രസ്‌ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ്‌ ഒരുകൂട്ടം ആളുകൾ റിപ്പോർട്ടർ ടിവി ക്യാമറാമാൻ മനു ദാമോദറിനെ കയ്യേറ്റം ചെയ്‌തത്.

വയനാട്ടിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ദൃശ്യങ്ങൾ എടുക്കുന്നത്‌ തടസപ്പെടുത്തിയ പ്രവർത്തകർ അസഭ്യം പറയുകയും ഫോൺ തട്ടിതെറിപ്പിക്കുകയും ചെയ്‌തു. സംഭവത്തിൽ ബത്തേരി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ.കെ.ഏബ്രഹാം അപലപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.