വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് . വന മേഖലകളില്‍ പ്രചാരണം നടത്തുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കും. ഇരുവര്‍ക്കും ഉടനെ പേഴ്സണല്‍ ഗണ്‍മാന്‍മാരെ നിയമിക്കും. കൂടാതെ വനാതിര്‍ത്തികളിലെ പ്രചാരണത്തിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചു. വയനാട്ടിൽ പ്രചാരണം സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകള്‍ സ്ഥാനാര്‍ഥികളെ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്.
തുഷാറിനും സുനീറിനും മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്‍റലിജൻസ് - സ്ഥാനാർഥികൾ
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കും. ഇരുവര്‍ക്കും ഉടന്‍ പേഴ്സസണല്‍ ഗണ്‍മാന്‍മാരെ നിയമിക്കും.