വയനാട്: സംസ്ഥാന സർക്കാരിന്‍ റെഹൃദ്യം പദ്ധതിയുടെ ഭാഗമായി വയനാട്ടിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ സംഗംമം വേറിട്ട അനുഭവമായി. സംസ്ഥാനത്ത് ആദ്യമായാണ് 'ഹൃദ്യം പദ്ധതി' അനുസരിച്ച് സഹായം കിട്ടിയ കുട്ടികളുടെ സംഗംമം നടക്കുന്നത്.
മന്ത്രി കെ.കെഷൈലജ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മാനന്തവാടി പഴശ്ശി പാർക്കില്‍ നടന്ന സംഗമത്തില്‍ പതിനേഴ് കുരുന്നുകളും അവരുടെ അച്ഛനമ്മമാരുമാണ് എത്തിയത്. രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മുതൽ 14കാരൻ അബുബക്കർ വരെ ഇതിൽ ഉൾപ്പെടുന്നു. ഹൃദയ ശസ്‌ത്രക്രിയക്ക് ശേഷം രോഗം മാറിയതിന്‍റെ ആശ്വാസവുമായാണ് അവർ സംഗംമത്തിനെത്തിയത്.
ഹൃദ്യം പദ്ധതിയനുസരിച്ച് 39കുട്ടികളുടെ ശസ്ത്രക്രിയയാണ് ഇതുവരെ വയനാട്ടില്‍ നടന്നത്. 188 കേസുകളാണ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡ് പുരസ്കാരം ഹൃദ്യം പദ്ധതിക്ക് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പദ്ധതി എന്ന നിലയിലാണ് കേരളത്തിലെ ഹൃദ്യം പദ്ധതിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.