ETV Bharat / state

പുല്‍പ്പള്ളിയിലെ അനധികൃത ബീഫ് സ്റ്റാളുകള്‍ അടച്ച് പൂട്ടണമെന്ന് ഹൈക്കോടതി - Illegal slaughter house

മലിനീകരണബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ അടച്ചുപൂട്ടാനാണ് ഹൈക്കോടതി ഉത്തരവ്

Etv Bharatബീഫ് സ്റ്റാളുകള്‍  മലിനീകരണബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ്  പുല്‍പ്പള്ളി ടൗണിലെ  Hight court orders to shutdown beef stalls  wayanad news  വയനാട് വാര്‍ത്തകള്‍  Illegal slaughter house  അനധികൃത അറവ് ശാലകള്‍
പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ അടച്ച് പൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
author img

By

Published : Oct 15, 2022, 10:51 PM IST

വയനാട്: പുല്‍പ്പള്ളി ടൗണിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം. മരക്കടവ് സ്വദേശി കുടകപ്പറമ്പില്‍ സച്ചു തോമസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പുല്‍പ്പള്ളി താഴെയങ്ങാടി മാര്‍ക്കറ്റിലുള്‍പ്പടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകളെ ഉത്തരവ് ബാധിക്കും.

1996ലെ ചട്ടപ്രകാരമുള്ള നിബന്ധനകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്റ്റാളുകള്‍ ഈ ഉത്തരവ് പ്രകാരം അടച്ചുപൂട്ടണം. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. പിയൂസ് ഹാജരായി. കഴിഞ്ഞ മാസം മുള്ളന്‍കൊല്ലി റോഡിലെ കരിമം മാര്‍ക്കറ്റിലെ ബീഫ് സ്റ്റാളില്‍ ലൈസന്‍സില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് വില്‍പനക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മണ്ണെണ്ണയൊഴിച്ച് നശിപ്പിക്കുകയും കടയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ പഞ്ചായത്തിന് തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത് അധികൃതര്‍ തടഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സച്ചു തോമസ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച മുതല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ അടപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.