ETV Bharat / state

പേരിയ ചപ്പാരത്ത് പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്‌റ്റുകൾ കസ്‌റ്റഡിയിൽ

Maoist firing Wayanad: മാവോവാദികളായ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പൊലീസ് കസ്‌റ്റഡിയില്‍ എന്ന് സൂചന.

maoist firing in wayanad  Gunfight Between maoist and police in wayanad  Gunfigh maoist and police  maoist in wayanad  maoist firing  പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ  2 മാവോയിസ്റ്റുകൾ കസ്റ്റഡിയിൽ  പൊലീസ് തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും ഏറ്റുമുട്ടൽ  മാവോയിസ്‌റ്റും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്
Gunfight Between maoist and police in wayanad
author img

By ETV Bharat Kerala Team

Published : Nov 8, 2023, 6:46 AM IST

Updated : Nov 8, 2023, 7:21 AM IST

പേരിയ ചപ്പാരത്ത് പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

വയനാട് : പേരിയ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തിയ മാവോയിസ്‌റ്റ്‌ സംഘവും തണ്ടർബോൾട്ടും തമ്മിലാണ് ഏറ്റുമുട്ടിയത്. വയനാട്-കണ്ണൂർ വനാന്തര പ്രദേശത്തുള്ള ചപ്പാര കോളനിയിലാണ് വെടിവയ്‌പ്പ് ഉണ്ടായത് (Gunfight Between Maoist And Police).

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ ചപ്പാര കോളനിയിലെത്തിയ മാവോയിസ്‌റ്റ്‌ സംഘത്തെ വളഞ്ഞ്, രണ്ട് പേരെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്ന് വനിതകളും ഒരു പുരുഷനുമായിരുന്നു മാവോയിസ്‌റ്റ്‌ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു പുരുഷനെയും സ്ത്രീയേയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മാവോവാദികളായ ചന്ദ്രുവും, ഉണ്ണിമായയുമാണെന്നാണ് സൂചന.

രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പേരിയ വനത്തിലും തലപ്പുഴ, മക്കിമല, ആറളം വനമേഖലയിലുമാണ് തെരച്ചിൽ. കസ്‌റ്റഡിയിലെടുത്ത പ്രതികളെ കൽപ്പറ്റയിലേക്കാണ് മാറ്റിയിരിക്കുന്നത്. തലപ്പുഴ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. അതേസമയം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന.

സംഭവം ഇങ്ങനെ: ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയ മാവോയിസ്‌റ്റുകൾ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തേക്കിറങ്ങാൻ നോക്കവേ പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറാകാത്തതിനെ തുടർന്ന് വെടിവയ്‌പ്പുണ്ടായതായാണ് വീട്ടുകാർ പറയുന്നത്.

അരമണിക്കൂറോളം വെടിവയ്‌പ്പ് നീണ്ടതായി വീട്ടുകാർ പറഞ്ഞു. വീടിൻ്റെ വാതിലും മറ്റും വെടിയേറ്റ നിലയിലാണ്. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം കോഴിക്കോട് ജില്ലയിൽ നിന്ന് ഇന്നലെ വൈകുന്നേരം മാവോയിസ്‌റ്റ്‌ നേതാവിനെ പിടികൂടിയ സാഹചര്യത്തിൽ പേരിയ ഉൾപ്പെടുന്ന വയനാട്ടിലെ മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും തെരച്ചിലും നടന്നിരുന്നു.

ALSO READ: Demonstration Of Maoist Group In Wayanad : വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സംഘമെത്തി ; സിസിടിവി ക്യാമറകള്‍ അടിച്ചുതകര്‍ത്തു

മാവോയിസ്‌റ്റ് സാന്നിധ്യം: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്‌റ്റ് (Maoist In Kambamala) സാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളിൽ കമ്പമല കെഎഫ്‌ഡിസി ഓഫിസ് തകർത്ത മാവോവാദി മൊയ്‌ദീനടക്കമുള്ള അഞ്ചംഗ സംഘമാണ് എത്തിയിരുന്നതെന്നാണ് സൂചന (Demonstration Of Maoist Group In Wayanad). കമ്പമല എസ്‌റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന എസ്‌റ്റേറ്റ് പാടിക്ക് സമീപമാണ് സംഘം വന്നതെന്നും സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ അടിച്ചുതകർത്തിരുന്നു എന്നാണ് പ്രാഥമിക വിവരം.

അതേസമയം തലപ്പുഴ കമ്പമലയിലുളള കെഎഫ്‌ഡിസി ഓഫിസ് കടന്നാക്രമണത്തെ ന്യായീകരിച്ചിരിക്കുകയാണ് മാവോയിസ്‌റ്റുകള്‍. കാൻസർ മരണങ്ങൾ (Cancer death) മാനേജ്മെന്‍റിന്‍റെ കൂട്ടക്കൊലയാണെന്നും, തൊഴിലാളികൾ ആസ്ബസ്‌റ്റോസ് ഷീറ്റിന് (Asbestos sheet) താഴെ കാൻസർ രോഗികളായി മരിക്കുമ്പോൾ തോട്ടം അധികാരികളെ മണിമാളികകളിൽ അന്തിയുറങ്ങാൻ അനുവദിക്കില്ലെന്നും ലഘുലേഖയിലൂടെ മാവോയിസ്‌റ്റുകള്‍ പറഞ്ഞിട്ടുണ്ട്.

കാൻസർ വിതയ്ക്കുന്ന പാടികളല്ല, വാസയോഗ്യമായ വീടുകളാണ് തൊഴിലാളികൾക്കാവശ്യമെന്നും ഒക്‌ടോബർ 4ന് വൈകിട്ട് ആറ് മണിയോടെ കമ്പമലയിലെത്തിയ മാവോയിസ്‌റ്റുകള്‍ പ്രദേശവാസികളായ തൊഴിലാളികളിൽ ചിലർക്ക് വിതരണം ചെയ്‌ത ലഘുലേഖയിലൂടെ വ്യക്തമാക്കുന്നുണ്ട്.

Last Updated : Nov 8, 2023, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.