വയനാട്: കൊവിഡ് കാലം എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ജീവിതത്തില്‍ തോല്‍ക്കാതിരിക്കാനാണ് വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ട്വിങ്കിളിന്‍റെ ശ്രമം. പുൽപ്പള്ളിയിലെ സ്വാശ്രയ കോളജിൽ ഗണിത അധ്യാപികയാണ് ട്വിങ്കിൾ. കൊവിഡ് വ്യാപിച്ചതോടെ പ്രതിസന്ധിയിലായ ട്വിങ്കിൾ അധ്യാപനത്തിനൊപ്പം പലചരക്ക് കടയും നടത്തുന്നുണ്ട്.
പുൽപ്പള്ളിക്കടുത്ത് വടാനക്കവലയിലാണ് ഈ അധ്യാപികയുടെ കട. ദിവസവും രണ്ട് മണിക്കൂർ ഓൺലൈനായി ക്ലാസ് എടുക്കണം. കടയിൽ വെച്ച് തന്നെയാണ് ക്ലാസ് എടുക്കുന്നത്. അധ്യാപന ജോലിക്ക് ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. എത്ര നാൾ ശമ്പളം കിട്ടുമെന്നോ ജോലി നഷ്‌ടപ്പെടുമെന്നോ അറിയാത്ത അവസ്ഥയിലാണ് പലചരക്ക് കച്ചവടത്തിലും ശ്രദ്ധ വെച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി ട്വിങ്കിൾ അധ്യാപന രംഗത്തുണ്ട്.