വയനാട്: വനമേഖലയിലെ ആദിവാസി വിഭാഗത്തിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ഗോത്ര സാരഥി പദ്ധതിയനുസരിച്ച് കരാറെടുത്ത വാഹന ഉടമകൾക്ക് ഉടൻ തന്നെ വാടകയിനത്തിനുള്ള പണം നൽകുമെന്ന് പട്ടികജാതി- പട്ടികവർഗ വകുപ്പ് അറിയിച്ചു. വാഹന ഉടമകൾ വേണ്ട രേഖകൾ സമ്മർപ്പിക്കാത്തത് കൊണ്ടാണ് പണം നൽകാൻ വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രശ്നത്തെക്കുറിച്ച് ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു.
ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ഗോത്ര സാരഥി. ഇതനുസരിച്ച് കരാറെടുത്ത സ്വകാര്യ വാഹനങ്ങളിലാണ് വനമേഖലയിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കുന്നതും തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകുന്നതും ഇതിന് വാടകയിനത്തിൽ വാഹന ഉടമകൾക്ക് നൽകേണ്ട പണം ഈ അദ്ധ്യയന വർഷത്തിൽ ഇതുവരെ നൽകിയിട്ടില്ലെന്നായിരുന്നു പരാതി.