വയനാട്: വൈത്തിരിയിൽ തമിഴ്‌നാട് സ്വദേശിനിയെ ഫ്ലാറ്റിലും, ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേരെ കോടതി റിമാൻഡ് ചെയ്‌തു. യുവതിയെ ഹോം സ്റ്റേയിൽ വെച്ച് പീഡിപ്പിച്ച പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് (33), ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ച വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42), പീഡനത്തിന് ഒത്താശ ചെയ്‌ത തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുൽ ജമാൽ (27) എന്നിവരാണ് റിമാൻഡിലായത്.
ജോലി വാഗ്‌ദാനം നൽകി കൂട്ടിക്കൊണ്ടുവന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ ഫ്ലാറ്റിലെ മുറിയിലും, പിന്നീട് ഹോം സ്റ്റേയിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൽപ്പറ്റ ഡിവൈഎസ്‌പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.