വയനാട്: വനംവകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് ലഭിക്കുന്നത് പകുതി മാസത്തെ വേതനമെന്ന് പരാതി. വയനാട്ടിലെ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ താല്‍കാലിക വാച്ചര്‍മാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ഡിവിഷനില്‍ പ്രതിദിനം 815ഉം നോര്‍ത്തില്‍ 650രൂപയുമാണ് കരാര്‍ തുക. എന്നാല്‍ 15ദിവസത്തെ മാത്രമെ ശമ്പളം ലഭിക്കുന്നുള്ളുവെന്നാണ് വാച്ചര്‍മാര്‍ പറയുന്നത്.
പ്രളയത്തിനു ശേഷം സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ചതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം. ഫണ്ടിന്‍റെ അഭാവത്തിൽ കാട്ടുതീ തടയാനുള്ള ഫയർലൈൻ നിർമാണവും പ്രതിസന്ധിയിലാണ്.