ETV Bharat / state

പരിസ്ഥിതിലോല മേഖല പരിധി കുറച്ചു; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ - പരിസ്ഥിതി സംഘടനകൾ

സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ പരിധി 10 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി ചുരുക്കിയത് പൂട്ടിയ പല ക്വാറികളുടെയും പ്രവർത്തനം വീണ്ടും തുടങ്ങാൻ കാരണമാകുമെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു

പരിസ്ഥിതിലോല മേഖല
author img

By

Published : Nov 3, 2019, 11:17 PM IST

Updated : Nov 3, 2019, 11:24 PM IST

വയനാട്: സംസ്ഥാനത്ത് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ പരിധി 10 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി ചുരുക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചേക്കും. സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിക്കേണ്ടതുണ്ട്.

പരിസ്ഥിതിലോല മേഖല പരിധി ചുരുക്കിയ സർക്കാർ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകൾ

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പത്ത് കിലോമീറ്റർ ചുറ്റളവ് വരെ പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. ഓരോ സംസ്ഥാനവും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും ദൂരപരിധി നിശ്ചയിക്കണമെന്ന് ആയിരുന്നു വിജ്ഞാപനം. കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ആറുമാസം മുമ്പ് തീർന്നെങ്കിലും കേരളം നിലപാട് അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പത്ത് കിലോമീറ്റർ ദൂരപരിധി കേരളത്തിന് ബാധകമാവുകയായിരുന്നു. ഇതിനിടയിലാണ് കേരളം ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിച്ചത്. കേരളത്തിന്‍റെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിക്കുകയാണെങ്കിൽ പരിസ്ഥിതി പ്രവർത്തകർ കോടതിയെ സമീപിച്ചേക്കും. പൂട്ടിയ പല ക്വാറികളുടെയും പ്രവർത്തനം വീണ്ടും തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം കാരണമാകും എന്നാണ് പ്രധാന ആരോപണം.

Intro:സംസ്ഥാനത്ത് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ പരിധി 10 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്റർ ആയിചുരുക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചേക്കും. സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിക്കേണ്ടതുണ്ട്

Body:സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വന്യജീവി സങ്കേതങ്ങളുടെ യും ദേശീയോദ്യാനങ്ങളുടെ യും പത്ത് കിലോമീറ്റർ ചുറ്റളവ് വരെ പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. ഓരോ സംസ്ഥാനവും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും ദൂരപരിധി നിശ്ചയിക്കണമെന്ന് ആയിരുന്നു വിജ്ഞാപനം. കരട് വിജ്ഞാപനത്തിൻറെ കാലാവധി ആറുമാസം മുൻപ് തീർന്നെങ്കിലും കേരളം നിലപാട് അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പത്ത് കിലോമീറ്റർ ദൂരപരിധി കേരളത്തിന് ബാധകമാവുകയായിരുന്നു .ഇതിനിടയിലാണ് കേരളം ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിച്ചത്. കേരളത്തിൻറെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിക്കുകയാണെങ്കിൽ പരിസ്ഥിതി പ്രവർത്തകർ കോടതിയെ സമീപിച്ചേക്കും
byte. dharmarajan,environmentalist

Conclusion:പൂട്ടിയ പല ക്വാറികളുടെയും പ്രവർത്തനം വീണ്ടും തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം കാരണമാകും എന്നാണ് പ്രധാന ആരോപണം
Last Updated : Nov 3, 2019, 11:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.