വയനാട്: വയനാട്ടില്‍ തിരുനെല്ലി സ്വദേശി കെ.സി മണിയെ ആന ചവിട്ടി കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്കൊല്ലി എസ്റ്റേറ്റിന് സമീപമാണ് മണിയെ ആന ആക്രമിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും അപ്പപ്പാറ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്‍റുമാണ് കെ.സി മണി. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മണി മരിച്ചത്.
സിപിഎം പ്രവർത്തകർ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്താൻ താമസിച്ചതും മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയതുമാണ് മരണ കാരണമെന്ന് സിപിഎം പ്രവർത്തകര്‍ ആരോപിച്ചു