ETV Bharat / state

ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ - ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

മാതാപിതാക്കൾ അപകടത്തിൽ മരണപ്പെട്ട് അനാഥരായ രണ്ട് കുട്ടികളെ സര്‍ക്കാരിന്‍റെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ കമ്മീഷൻ

Electricity and internet should be made available in Govindanpara Colony: Child Rights Commission  Child Rights Commission  Govindanpara Colony  ഗോവിന്ദന്‍പാറ കോളനി  ബാലാവകാശ കമ്മീഷൻ  മേപ്പാടി  ഓണ്‍ലൈന്‍ പഠനം  പണിയ  കാട്ടുനായ്ക്കർ  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി  ശിശു സംരക്ഷണ കേന്ദ്രം
ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണം: ബാലാവകാശ കമ്മീഷൻ
author img

By

Published : Jun 10, 2021, 3:37 PM IST

Updated : Jun 10, 2021, 3:50 PM IST

വയനാട്: മേപ്പാടി ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണമെന്ന ആവശ്യവുമായി ബാലാവകാശ കമ്മീഷൻ. കോളനിയിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീർ, ബബിത ബൽരാജ് എന്നിവർ നേരിട്ട് കോളനിയിലെത്തി കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തി.

ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചെങ്കുത്തായ പ്രദേശത്തെ കോളനിയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട 18 കുടുംബങ്ങളും കാട്ടുനായ്ക്കർ വിഭാഗത്തില്‍പ്പെട്ട ആറ് കുടുംബങ്ങളും ഉണ്ട്. ആകെ 41 കുട്ടികളാണ് കോളനിയിലുള്ളത്. നിലവില്‍ മെന്‍റര്‍ ടീച്ചറുടെ സഹായത്തോടെ പ്രാദേശിക പഠന കേന്ദ്രത്തില്‍ എത്തിച്ചാണ് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നടത്തുന്നത്.

Also Read: 'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത

മാതാപിതാക്കൾ അപകടത്തിൽ മരണപ്പെട്ട് അനാഥരായ രണ്ട് കുട്ടികളെ സര്‍ക്കാരിന്‍റെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷൻ അംഗം ബബിത ബൽരാജ് പറഞ്ഞു. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങൾ അറിയിച്ചു.

Last Updated : Jun 10, 2021, 3:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.