വയനാട്: വിനോദസഞ്ചാരകേന്ദ്രമായ എടക്കൽ ഗുഹയിൽ സന്ദർശകരുടെ തിരക്കേറുന്നു. ചരിത്രാന്വേഷകർക്ക് ഗുഹയിലെ ശിലാ രേഖകളും ചിത്രങ്ങളും ആവേശമാവുകയാണ്. അമ്പലവയലിനടുത്ത് അമ്പുകുത്തിമലക്ക് മുകളിലാണ് എടക്കൽ ഗുഹ. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്.
ഇവിടത്തെ ശിലാലിഖിതങ്ങൾക്കും ഗുഹാചിത്രങ്ങൾക്കും 6000 വർഷം പഴക്കമുണ്ട്. ഇവ ചെറുശിലായുഗത്തിലേതാണെന്ന് കരുതപ്പെടുന്നു. ഒഴിവുദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. എന്നാൽ ഒരു ദിവസം 1920 പേർക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്. 1894 ൽ അന്നത്തെ മലബാർ എസ്‌പി ആയിരുന്ന ബ്രിട്ടീഷുകാരൻ ആണ് എടക്കൽ ഗുഹ കണ്ടെത്തിയത്.