വയനാട്: ആവശ്യത്തിനു വെള്ളം ഇല്ലാത്തത് കാരണം വയനാട്ടിൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു. പനമരത്തിനടുത്ത് നടവയലിൽ നൂറ് ഏക്കറോളം വയലാണ് ഇക്കൊല്ലം തരിശിടുന്നത്. പ്രളയം കാരണം കൃഷി നശിച്ച കർഷകർക്ക് ഇക്കൊല്ലം മഴ കുറഞ്ഞത് ഇരുട്ടടിയായിരിക്കുകയാണ്.
എഴുപതോളം കര്‍ഷകരാണ് ഇവിടെ പ്രതിസന്ധി നേരുടുന്നത്. ഇവര്‍ക്ക് മറ്റ് ജീവിത മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. ഇവരില്‍ പലരും തന്നെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്താണ് കൃഷികള്‍ ചെയ്യുന്നത്. സ്ഥലത്ത് വന്യ ജീവികളുടെ ശല്യവും രൂക്ഷമാണ്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാൻ സർക്കാർ തയ്യാറാകണം എന്നാണ് ഇവരുടെ ആവശ്യം