വയനാട്: മാനന്തവാടിയില്‍ കുരങ്ങ് പനി ബാധിച്ച യുവാവിന് ചികിത്സ നൽകാൻ വൈകിയിട്ടില്ലെന്ന് ജില്ലാ കലക്ടർ. പനിയും, ആൽക്കഹോൾ വിത്‌ഡ്രോവൽ ലക്ഷണങ്ങളുമായാണ് യുവാവിനെ ജില്ല ആശുപത്രിയിൽ എത്തിച്ചതെന്ന് കലക്ടർ ഡോ.അദീല അബ്ദുള്ള വാർത്താ കുറിപ്പിൽ പറഞ്ഞു.
കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ ഉള്ളതു കൊണ്ട് ഇതിനു വേണ്ട മരുന്ന് നൽകിയിരുന്നു. മനരോഗവിദഗ്‌ധൻ നിർദേശിച്ച മരുന്നുകളും നൽകി. ജില്ല ആശുപത്രിയില്‍ പ്രത്യേക കൊവിഡ് ബാധക്ക് ചികിത്സ നടക്കുന്നത് കൊണ്ട് കൊവിഡ് പരിശോധന ഫലം നെഗറ്റീവായ രോഗിയെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നെന്നും ജില്ലാ കലക്ടർ അറിയിച്ചു.