വയനാട്: തലപ്പുഴ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ മാർച്ച് നടത്തി. യുവാക്കളെ മർദിച്ച തലപ്പുഴ സി.ഐക്കെതിരെ ക്രിമിനൽ കേസെടുക്കുക, അകാരണമായ ലോക്കപ്പ് മർദനങ്ങൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എന്നാൽ മാർച്ച് സ്റ്റേഷനിൽ എത്തിന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസ് തമ്മിൽ സംഘർഷമുണ്ടായി. എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
കസ്റ്റഡി മർദനം; എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി - എസ്‌ഡിപിഐ പ്രതിഷേധ മാർച്ച്
യുവാക്കളെ മർദിച്ച തലപ്പുഴ സി.ഐക്കെതിരെ ക്രിമിനൽ കേസെടുക്കുക, അകാരണമായ ലോക്കപ്പ് മർദനങ്ങൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്‌ഡിപിഐയുടെ മാർച്ച്.