ETV Bharat / state

വയനാട് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Sep 8, 2020, 9:08 PM IST

21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല.

വയനാട് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  latest wayanad
വയനാട് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട്: ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1732 ആയി. ഇതില്‍ 1474 പേര്‍ രോഗമുക്തരായി. നിലവില്‍ 249 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:
കോഴിക്കോട് ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി (28), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള പനവല്ലി സ്വദേശികള്‍ (19, 49, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശികള്‍ (51, 24, 59), പത്തനംതിട്ടയില്‍ നിന്ന് വന്ന ബത്തേരി സ്വദേശികളായ അഞ്ചുപേര്‍ (50, 70, 65, 23, 45), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള മൂപ്പൈനാട് സ്വദേശി (56), കര്‍ണാടകയില്‍ നിന്ന് വന്ന ബന്ധുക്കളുമായി സമ്പര്‍ക്കത്തിലുള്ള കമ്മന സ്വദേശികള്‍ (49, 51), ബാലുശ്ശേരി സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (35), അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (33), ഉറവിടം വ്യക്തമല്ലാത്ത മാനന്തവാടി സ്വദേശികള്‍ (46, 23), തൊണ്ടര്‍നാട് സ്വദേശിയായ കെഎസ്ഇബി ജീവനക്കാരന്‍ (45), കല്പറ്റ മില്‍മ ജീവനക്കാരി കാക്കവയല്‍ സ്വദേശി (35) എന്നിവരും ഓഗസ്റ്റ് 23 ന് ദുബായില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (35), കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (55), കര്‍ണാടക സ്വദേശി (58) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.