വയനാട്: വയനാട്ടിൽ മാനന്തവാടി താലൂക്കിലെ കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിൽ താമസിക്കുന്ന ട്രക്ക് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു . 52 വയസുകാരനായ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ലായിരുന്നു. ജില്ലാ ഭരണകൂടം നടത്തിയ റാൻഡം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 18ന് ചെന്നൈയിലേക്ക് ചരക്കെടുക്കാൻ പോയ ഇദ്ദേഹം 26നാണ് തിരിച്ചെത്തിയത്. 29ന് സ്രവം പരിശോധനക്കെടുത്തു. അഞ്ച് കുടുംബാംഗങ്ങളും ലോറിയിൽ ഒപ്പമുണ്ടായിരുന്ന ഒരാളും ഉൾപ്പെടെ ആറ് പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ മൂന്ന് കുടുംബാംഗങ്ങളുടെയും ഒപ്പം യാത്ര ചെയ്തയാളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
വയനാട്ടിൽ ട്രക്ക് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു - വയനാട്ടിൽ ട്രക്ക് ഡ്രൈവർക്ക് കൊവിഡ്
ജില്ലാ ഭരണകൂടം നടത്തിയ റാൻഡം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്