ETV Bharat / state

വയനാട്ടില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ്

44 പേര്‍ക്ക് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേര്‍ രോഗമുക്തി നേടി

കൊവിഡ് 19 വാര്‍ത്ത  സമ്പര്‍ക്കം വാര്‍ത്ത  covid 19 news  expantion news
കൊവിഡ്
author img

By

Published : Aug 1, 2020, 8:27 PM IST

കല്‍പ്പറ്റ: വയനാട്ടിൽ ഇന്ന് 44 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 31 പേർ വാളാട് ക്ലസ്റ്ററിൽ ഉള്ളവരാണ്. ആംബുലൻസ് ഡ്രൈവർമാരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. മൊത്തം 46 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ്റേതടക്കം മൂന്ന് പേരുടെ ഉറവിടമറിയില്ല.

കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അഞ്ച് പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതില്‍ 318 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ രണ്ട്, വാളാട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- 31, ആരോഗ്യ പ്രവര്‍ത്തകര്‍- മൂന്ന്, ബത്തേരി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് -ഒന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്നത്- അഞ്ച്, നൂല്‍പ്പുഴ സമ്പര്‍ക്കം-ഒന്ന്, നാര്‍ക്കോട്ടിക് സെല്‍ ജീവനക്കാരന്‍-ഒന്ന്, മറ്റുള്ളവര്‍- രണ്ട്.
ഗുണ്ടല്‍പേട്ട് പോയി വന്ന പൊഴുതന സ്വദേശി (47), ബംഗളൂരിരില്‍ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

വാളാട് സമ്പര്‍ക്കത്തിലുള്ളവര്‍: വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേര്‍ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേര്‍(49, 15), എടവക സ്വദേശി (71).

നൂല്‍പ്പുഴ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള വടുവഞ്ചാല്‍ സ്വദേശി (35), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ (50, 29), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരി മുള്ളന്‍കൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പര്‍ക്കത്തില്‍ പെട്ട ചെതലയം സ്വദേശി (22), നാര്‍ക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂര്‍ സ്വദേശി (33), പനി മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായ മറ്റുള്ളവര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.