ETV Bharat / state

വയനാട്ടിൽ സമ്പർക്ക രോഗികൾ വർധിക്കുന്നു

പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Wayanad covid  Wayanad Contact patients  വയനാട്ടിൽ സമ്പർക്ക രോഗികൾ  വയനാട് കൊവിഡ്  കൊവിഡ് വയനാട്
രോഗികൾ
author img

By

Published : Aug 3, 2020, 7:16 PM IST

Updated : Aug 3, 2020, 7:38 PM IST

വയനാട്: ജില്ലയില്‍ മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വാളാടുമായി ബന്ധപ്പെട്ട് 17 പേര്‍ക്കാണ് രോഗം. അതേസമയം എട്ടു പേര്‍ രോഗമുക്തി നേടി. വയനാട്ടിൽ ഇതുവരെ 720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 345 പേര്‍ സുഖം പ്രാപിച്ചു. ആശുപത്രിയിൽ 374 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 15 പേര്‍ മറ്റ് ജില്ലകളിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

പടിഞ്ഞാറത്തറ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകൻ (26), അദ്ദേഹത്തിന്‍റെ വീട്ടിലെ അഞ്ച് പേർ, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്യുന്ന തരിയോട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (23), കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (26), മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ പേരിയ സ്വദേശി (24), ജൂലൈ 15 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചുണ്ടേല്‍ സ്വദേശി (52), മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പുല്‍പ്പള്ളി സ്വദേശികളായ മൂന്ന് പേര്‍ (37, 25, 15), പിതാവിന്‍റെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന പൊഴുതന സ്വദേശി (48), ഒരു വീട്ടിലെ ഒമ്പത് പേര്‍ ഉള്‍പ്പെടെ വാളാട് സ്വദേശികളായ 12 പേർ, നാല് കുഞ്ഞോം സ്വദേശികൾ, എടവക സ്വദേശി എന്നിവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

Last Updated : Aug 3, 2020, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.