ETV Bharat / state

എംഎല്‍എയുടെ ലോക്ക്‌ ഡൗണ്‍ കാലത്തെ കൃഷിപാഠങ്ങൾ

വീട്ടുപറമ്പിൽ തന്നെ നെൽകൃഷി ചെയ്യാനൊരുങ്ങി കൽപ്പറ്റ എംഎൽഎ സി.കെ.ശശീന്ദ്രൻ

കൽപ്പറ്റ എംഎൽഎ  സി.കെ.ശശീന്ദ്രൻ  മണിയങ്കോട്  ലോക്ക് ഡൗൺ കൃഷി  വയനാട് കന്നുകാലി വളർത്തല്‍  വയനാട് കൃഷി  ചെറുവയൽ രാമൻ  ck saseendran  kalpetta mla  wayanad agriculture  ഗിനി കോഴി കൃഷി  ടർക്കി കോഴി കൃഷി  വയനാട് ഒമ്പത് തനത് നെല്ലിനം  കുറിച്യ വിഭാഗം  പരമ്പരാഗത കർഷകന്‍
ലോക്ക്‌ ഡൗണ്‍ കാലത്തെ എംഎല്‍എയുടെ കൃഷിപാഠങ്ങൾ
author img

By

Published : May 14, 2020, 6:08 PM IST

വയനാട്: ലോക്ക് ഡൗൺ കാലത്ത് കൂടുതൽ സമയം കൃഷിക്ക് വേണ്ടി ചെലവഴിക്കാനായതിന്‍റെ സന്തോഷത്തിലാണ് കൽപ്പറ്റ എംഎൽഎ സി.കെ.ശശീന്ദ്രൻ. കൽപ്പറ്റക്കടുത്ത് മണിയങ്കോട് ഒരേക്കർ വീട്ടുപറമ്പിലാണ് ഇദ്ദേഹത്തിന്‍റെ കൃഷി.

എംഎല്‍എയുടെ ലോക്ക്‌ ഡൗണ്‍ കാലത്തെ കൃഷിപാഠങ്ങൾ

കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു സി.കെ.ശശീന്ദ്രന്‍റെ പ്രധാന വരുമാനമാർഗം. എംഎൽഎയായതോടെ കൃഷിക്ക് വേണ്ടി സമയം ചെലവഴിക്കാൻ കഴിയാതായി. ഭാര്യ ഉഷാകുമാരിയും മകളും കൃഷി ഏറ്റെടുത്തുവെങ്കിലും വീട്ടിലുള്ളപ്പോൾ കൃഷിയും പശുക്കളുമെല്ലാമായി കൂടുതല്‍ സമയവും വീട്ടുപറമ്പിലായിരിക്കും എംഎല്‍എ. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ഇവിടെ തന്നെയാണ് കൃഷി ചെയ്യുന്നത്. വീട്ടുപറമ്പിൽ തന്നെ നെൽകൃഷിയും ചെയ്യാനൊരുങ്ങുകയാണ് ഇദ്ദേഹം. പൂർണമായും ജൈവരീതിയിലാണ് കൃഷി.

വയനാടിന്‍റെ ഒമ്പത് തനത് നെല്ലിനങ്ങളാണ് എംഎൽഎ കൃഷി ചെയ്യാനൊരുങ്ങുന്നത്. കുറിച്യ വിഭാഗത്തിലെ പരമ്പരാഗത കർഷകനായ ചെറുവയൽ രാമൻ്റെ നിര്‍ദേശപ്രകാരമായിരിക്കും കൃഷി. കാടയും കോഴിയും കൂടാതെ ഗിനി കോഴികളും ടർക്കി കോഴികളെയും എംഎല്‍എ വീട്ടിൽ വളർത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.